പാട്ടുപാടാൻ ആവശ്യപ്പെട്ട് പാടിയില്ല; കണ്ണൂരിൽ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് ക്രൂരമര്‍ദനം
August 13, 2024 7:45 AM

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മർദനം. പാട്ടുപാടാന്‍ ആവശ്യപ്പെട്ട് പാടാത്തതിനാലാണ് മര്‍ദിച്ചത്.
കടവത്തൂർ ഗവ.വിഎച്ച്എസ്എസിലാണ് റാഗിങ് നടന്നത്. സ്കൂള്‍വിട്ട് ഇറങ്ങിയ ഉടനെ 15ഓളം വിദ്യാര്‍ത്ഥികൾ സംഘം ചേർന്നാണ് ആക്രമിച്ചത്. സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
പുതിയ അധ്യയനവർഷത്തെ പ്രവേശനത്തിന് ശേഷം റാഗിങ് വിരുദ്ധ സമിതി ചേര്‍ന്നിരുന്നു. വിദ്യാർഥികൾക്ക് ഇത്തരം കാര്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായാണ് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here