ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ഇടയില്‍ കുടുങ്ങി യുവതി; രക്ഷാകരം നീട്ടി പോലീസ്; അത്ഭുതകരമായ രക്ഷപ്പെടല്‍ ഇങ്ങനെ

കണ്ണൂരില്‍ ട്രെയിനിന് അടിയിലേക്ക് വീഴുമായിരുന്ന യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റെയില്‍വേ പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.സുധീഷ്‌കുമാറും പി.വി.റെനീഷുമാണ് രക്ഷകരായത്.

എറണാകുളത്തേക്ക് പോകേണ്ട യുവതി മംഗളൂരുഭാഗത്തേക്കുള്ള പരശുറാം എക്‌സ്പ്രസിലാണ് കയറിയത്. ട്രെയിന്‍ മാറിക്കയറി എന്ന് മനസിലായതോടെയാണ് യുവതി നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചത്. പിടിവിട്ട് ട്രെയിനിന് അടിയിലേക്ക് വീഴാന്‍ തുടങ്ങുകയായിരുന്നു .

യുവതി അപകടത്തിലായെന്ന് മനസിലായതോടെയാണ് പോലീസുകാര്‍ ഓടിയെത്തി രക്ഷാകരം നീട്ടിയത്. യുവതിയെ ഇവര്‍ പ്ലാറ്റ്ഫോമിലേക്ക് തന്നെ സുരക്ഷിതമായി പിടിച്ചുയര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top