റിജിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ ചൊവ്വാഴ്ച വിധിക്കും

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസില്‍ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ .

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. 19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

2005 ഒക്ടോബർ 3നായിരുന്നുനാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്ഐ പ്രവർത്തകനായ റിജിത്തിനെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. വിധിയിൽ ആശ്വാസമുണ്ടെന്ന് റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top