കണ്ണൂരില്‍ വന്‍ കവര്‍ച്ച; പ്രവാസിയുടെ വീട്ടില്‍ നിന്നും 75 പവന്‍ സ്വര്‍ണം കവര്‍ന്നു; താഴത്തെ നിലയില്‍ നടന്ന മോഷണം വീട്ടുകാര്‍ അറിഞ്ഞത് രാവിലെ

കണ്ണൂര്‍: പ്രവാസിയുടെ വീട്ടില്‍ നിന്നും 75 പവന്റെ സ്വര്‍ണം കവര്‍ന്നു. പെരുമ്പയിലെ റഫീഖിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. മുന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. താഴത്തെ നിലയിലുള്ള അലമാരയിലായിരുന്നു സ്വര്‍ണം.

വീട്ടുകാര്‍ മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത്. രാവിലെ എഴുന്നേറ്റപ്പോഴാണ് സ്വര്‍ണം മോഷണം പോയത് അറിയുന്നത്. റഫീഖിന്റെ മാതാപിതാക്കള്‍ ആശുപത്രിയിലായതിനാല്‍ സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

വീടിന് സമീപത്ത് നിന്നും കമ്പിപ്പാരയും കത്തിയും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top