കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞു; ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 19 കുട്ടികള്‍ക്ക് പരുക്ക്
January 1, 2025 5:59 PM
കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ദാരുണാന്ത്യം. 18 കുട്ടികള്‍ക്ക് പരുക്കേറ്റു. നിയന്ത്രണം തെറ്റി ബസ് റോഡരുകിലേക്ക് മറിയുകയായിരുന്നു.
ബസില്‍ നിന്നും തെറിച്ചുവീണപ്പോള്‍ ബസിനടിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. നേദ്യ.എസ്.രാജേഷ് (11) ആണ് മരിച്ചത്.
ഓടിക്കൂടിയ നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കണ്ണൂര്‍-തളിപ്പറമ്പ് സംസ്ഥാന പാതയിലാണ് അപകടം.
ചിന്മയാ സ്കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് ഉയര്‍ത്തിയിട്ടുണ്ട്. കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here