കണ്ണൂര്‍ ഉദയഗിരിയില്‍ പന്നിപ്പനി; പത്ത് ഫാമുകളിലെ പന്നികളെ കൊല്ലാന്‍ ഉത്തരവ്
കണ്ണൂർ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി. പഞ്ചായത്തിലെ പത്ത് ഫാമുകളിലെ പന്നികളെ കൊന്ന് മറവു ചെയ്യാൻ ഉത്തരവ്. മണ്ണാത്തികുണ്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികളെ പുറത്തു കൊണ്ടുപോകുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു.
ഈ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കാനും ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഉത്തരവിട്ടു.
രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റർ പ്രദേശം രോഗ ബാധിത പ്രദേശം ആയും പത്തു കീലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here