ചോദ്യപേപ്പര്‍ ചോര്‍ത്തി വാട്‌സാപ്പ് വഴി പ്രചരിപ്പിച്ച് അധ്യാപകര്‍; കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പുതു പരീക്ഷാ നടത്തിപ്പു മാതൃക

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ബിസിഎ കോഴ്‌സിന്റെ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഏപ്രില്‍ രണ്ടിന് സര്‍വ്വകലാശാല സ്‌ക്വാഡാണ് ചോര്‍ച്ച കണ്ടെത്തിയത്. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജില്‍ നിന്നാണ് ചോര്‍ന്നത്. പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുന്‍പ് നല്‍കിയ ചോദ്യപേപ്പറാണ് വാട്‌സാപ്പ് വഴി വ്യാപകമായി പ്രചരിച്ചത്.
കോളേജ് അധ്യാപകര്‍ തന്നെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ഗ്രീന്‍വുഡ് കോളേജിനെതിരെ സര്‍വകലാശാല പോലീസില്‍ പരാതി നല്‍കി. പ്രിന്‍സിപ്പലിന് മാത്രം തുറക്കാന്‍ കഴിയുന്ന ഇ മെയില്‍ വഴിയാണ് സര്‍വകലാശാല ചോദ്യപേപ്പര്‍ അയച്ചത്. ഇത് അധ്യാപകര്‍ ചോര്‍ത്തിയത് ഗൗരവമായാണ് സര്‍വകലാശാല കാണുന്നത്. സിന്‍ഡിക്കേറ്റ് സമിതിയെയും അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here