കണ്ണൂരില്‍ വീട് കുത്തി തുറന്ന് 300 പവനും 1 കോടിയും കവര്‍ന്നു; മോഷ്ടാക്കള്‍ എത്തിയത് അടുക്കളയിലെ ഗ്രില്‍ മുറിച്ചുമാറ്റി

വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. കണ്ണൂര്‍ വളപ്പട്ടണത്തിലാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. 300 പവനും ഒരു കോടി രൂപയുമാണ് മോഷണം പോയത്. വളപട്ടണം മന്നയില്‍ അരി മൊത്തവ്യാപാരി കെപി അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ വീടിന് ഉള്ളില്‍ പ്രവേശിച്ചത്.

വീട്ടുകാര്‍ മധുരയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മൂന്നുപേര്‍ വീടില്‍ അതിക്രമിച്ച് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മതില്‍ചാടി അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് അഷ്‌റഫിന്റെ വീട്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. അലമാരയിലാണ് ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോല്‍ കൈവശപ്പെടുത്തിയാണ് മോഷണം. ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് വീട്ടുടമയായ അഷ്റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പ്രതികരിച്ചു.

വീട്ടിലുള്ളവര്‍ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലേക്ക് പോയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് തിരികെയെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top