ടിടിഇക്ക് നേരെ യാത്രക്കാരന്‍ കത്രിക ചൂണ്ടി; പോലീസ് എത്തുംമുന്‍പ് രക്ഷപ്പെടലും

ടിക്കറ്റ് ചോദിച്ച ടിടിഇക്ക് നേരെ കത്രിക ചൂണ്ടി യാത്രക്കാരന്റെ ഭീഷണി. കണ്ണൂർ-യശ്വന്ത്പുർ എക്‌സപ്രസില്‍ (16528) ആണ്‌ സംഭവം. കണ്ണൂരിൽനിന്ന് പുറപ്പെട്ടപ്പോള്‍ റിസർവ് കോച്ചിൽ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചപ്പോഴാണ് ടിടിഇ മുസ്തഫയ്ക്ക് നേരെ ഭീഷണി വന്നത്. മലയാളത്തിലാണ് യാത്രക്കാരൻ സംസാരിച്ചതെന്നാണ് ടിടിഇ പറഞ്ഞത്.

ടിക്കറ്റ് ചോദിച്ചപ്പോൾ ആദ്യം കയർത്തു സംസാരിച്ചു. പിന്നീട് സീറ്റിൽനിന്ന് എഴുന്നേറ്റു ശൗചാലയത്തിന്റെ അരികിലെത്തിയപ്പോള്‍ ബാഗിൽനിന്ന് കത്രിക എടുക്കുകയായിരുന്നു. വണ്ടി തലശ്ശേരിയിൽ എത്തിയപ്പോള്‍ പോലീസ് എത്തും മുമ്പ് ഇയാള്‍ ഇറങ്ങി ഓടി. അന്വേഷണം നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top