അടുപ്പത്തില്‍ വിള്ളല്‍; ‘അരിവാള്‍ സുന്നി’കളും സിപിഎമ്മും ഏറ്റുമുട്ടുമ്പോള്‍…
സമസ്തയിലെ പിളര്‍പ്പിന് ശേഷം സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചവരാണ് ‘അരിവാള്‍ സുന്നി’കള്‍ എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗം. സിപിഎമ്മിനോടുള്ള അടുപ്പം കൊണ്ടാണ് അരിവാള്‍ സുന്നികള്‍ എന്ന വിശേഷണം കാന്തപുരം സുന്നികള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടത്. എന്നാല്‍ ഈ അടുപ്പത്തില്‍ വിള്ളല്‍ പ്രത്യക്ഷമാവുകയാണ്.
മെക് സെവൻ വ്യായാമ കൂട്ടായ്മക്ക് എതിരെ കാന്തപുരം രംഗത്തെത്തിയപ്പോള്‍ എതിര്‍പ്പുമായി പ്രത്യക്ഷപ്പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. “അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്നു കൊണ്ടിരിക്കുന്നു. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും.” – കാന്തപുരത്തിന്റെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ഗോവിന്ദന്‍ രംഗത്തെത്തിയത്. ആദ്യം മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ എതിര്‍ത്ത സിപിഎം പിന്നീട് നിലപാട് മാറ്റി പിന്തുണച്ചിരുന്നു. ഈ പിന്തുണ ഒന്നുകൂടി ഉറപ്പിച്ചുള്ള പ്രസ്താവനയാണ് ഗോവിന്ദന്‍ നടത്തിയത്.
“പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണ്. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. അവര്‍ക്ക് പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരും.” – ഗോവിന്ദന്‍ പറഞ്ഞു.
സ്ത്രീകളുടെ കാര്യത്തില്‍ സിപിഎമ്മിന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദന് കാന്തപുരം മറുപടി നല്‍കിയത്. “സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ല ഏരിയ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും സ്ത്രീകള്‍ അല്ലാത്തത് എന്തുകൊണ്ടാണ്. ഞങ്ങള്‍ ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിമീങ്ങളോടാണ്.” – ആലപ്പുഴയില്‍ സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ കടന്നാക്രമണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here