ഏഴരക്കോടി ബെനറ്റ് എബ്രഹാം തിരികെ നല്‍കിയില്ല; കാരക്കോണം മെഡിക്കല്‍ കോളേജില്‍ കര്‍ണാടക പോലീസിന്റെ റെയ്ഡ്

കാരക്കോണം മെഡിക്കല്‍ കോളേജില്‍ കര്‍ണ്ണാടക പോലീസിന്റെ റെയ്ഡ്. കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനെ പിടികൂടുന്നതിനു വേണ്ടിയാണ് കര്‍ണാടക പോലീസ് പരിശോധന നടത്തുന്നത്. സ്വകാര്യ ആവശ്യത്തിനായി കര്‍ണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ വാങ്ങി തിരികെ നല്‍കിയില്ലെന്നന്നാണ് കേസ്.

കര്‍ണാടക മല്ലേശ്വരം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ ബെനറ്റ് എബ്രഹാം ഒളിവിലാണ്. പ്രതിക്ക് കര്‍ണാടക ജില്ലാ കോടതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണാടക പോലീസ് കേരളത്തില്‍ എത്തി പരിശോധന നടത്തുന്നത്. കോടതി ഉത്തരവുമായെത്തിയാണ് പരിശോധന. ബെനറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം വരും ദിവസങ്ങളില്‍ പരിശോധന നടക്കും.

2014ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു ബെനറ്റ് എബ്രഹാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top