തലസ്ഥാനത്ത് അരുംകൊല; പട്ടാപ്പകല്‍ കൊല്ലപ്പെട്ടത് കരമനയില്‍ മത്സ്യവില്പന നടത്തുന്ന അഖില്‍; അക്രമി സംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറിലെത്തിയ സംഘമാണ് കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.
മത്സ്യക്കച്ചടവം നടത്തിവരുന്ന ആളാണ് അഖില്‍. പ്രതികളിലേക്ക് നയിക്കുന്ന സൂചനകളൊന്നും നിലവില്‍ പോലീസിന് ലഭിച്ചിട്ടില്ല. സിസിടിവിദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടക്കുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ബാറില്‍വെച്ച് അഖിലും കുറച്ചാളുകളുമായി തര്‍ക്കവും സംഘര്‍ഷവും നടന്നത്. അക്രമികള്‍ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. മുന്‍കൂട്ടി ഗൂഢാലോചന കൊലപാതകത്തിന് പിന്നിലുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here