ഷെറിനെ പുറത്തിറക്കാന്‍ നടക്കുന്നത് ഒരു മന്ത്രി; മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒന്നും നടക്കില്ല; ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

ചെങ്ങന്നൂര്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ജയില്‍ മോചനത്തിനായുള്ള എല്ലാ ഇടപെടലുകളും നടത്തുന്നത് ഒരു മന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയെ കൊണ്ട് അതിവേഗത്തില്‍ ഇത്തരമൊരു തീരുമാനം എടുപ്പിച്ചത് ഈ മന്ത്രിയാണ്. ഈ ഇടപെടല്‍ നടത്തിയത് ആരാണെന്നതില്‍ വ്യക്തത വരണം. മുഖ്യമന്ത്രി ഇതില്‍ വ്യക്തത വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഒരു കൊലക്കേസ് പ്രതിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് തുറന്നു വിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി അറിയാതെ ഈ നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനയില്‍ വരില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാണ് ഇതിലെ ഒന്നാം പ്രതി. കേട്ടുകേള്‍വിയില്ലാത്ത ഈ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു,.

മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top