കൊല്ലത്ത് 13കാരിയെ കരാട്ടെ മാസ്റ്റര്‍ ബലാത്സംഗം ചെയ്തു; അശ്ലീല ചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൊടുംക്രൂരത
പതിമൂന്ന് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത കരാട്ടെ മാസ്റ്റർ പിടിയിൽ. പനയിത്ര കിഴക്കതിൽ രതീഷിനെ (30) ആണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പഠിക്കാൻ എത്തിയ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ ഇയാൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരയുടെ മൊഴിയെടത്തശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മൈസൂരിലാണെന്ന് കണ്ടെത്തി.
ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഇയാൾ ട്രെയിൻ മാർഗം നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊല്ലത്തേക്ക് വന്ന പ്രതിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here