കർണാടകയിലെ കോൺഗ്രസ് മന്ത്രിമാർക്കും നേതാക്കൾക്കും മദ്യക്കച്ചവടം; പങ്ക് ഇന്ദിരാ ഭവനിലേക്കും… ആ പണം പറ്റുന്നവരാണ് എതിർക്കുന്നതെന്ന് മന്ത്രി രാജേഷ്

കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കും വരെ മദ്യ നിർമാണ കമ്പനിയുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. കർണാടകയിൽ നിന്നാണ് അധികാരമില്ലാത്ത കേരളത്തിലെ കോൺഗ്രസിന് ഇപ്പോൾ പണം വരുന്നത്. അതിന് കുഴപ്പമില്ലാത്തവരാണ് കേരളത്തിൽ മദ്യ വ്യവസായത്തെ എതിർക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഒയാസിസ് കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് ആരോടും ആലോചിക്കാതെയാണെന്ന് തെളിയിക്കുന്ന മന്ത്രിസഭാ യോഗത്തിൻ്റെ കുറിപ്പ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷത്തിൻ്റെ അപവാദം ഭയന്ന് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവില്ല. കർണാടകയിലെ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാവിനും എംഎൽസിക്കും സ്പിരിറ്റ് കമ്പനിയുണ്ട്. അവിടെ നിന്നാണ് കേരളത്തിൽ മദ്യനിർമ്മാണത്തിന് സ്പിരിറ്റ് എത്തുന്നത്. കേരളത്തിൽ തന്നെ എഥനോൾ ഉൽപ്പാദിപ്പിച്ചാൽ കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ കച്ചവടം ഇടിയുമെന്നതിനാലാണ് കേരളത്തിൽ പ്രതിപക്ഷം പദ്ധതിയെ എതിർക്കുന്നതെന്നും രാജേഷ് വിമർശിച്ചു.

സ്പിരിറ്റ് നിർമ്മാണശാലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖ മന്ത്രിസഭാ യോഗത്തിന്റെ രേഖയാണ് വലിയ തെളിവായി അദ്ദേഹം പുറത്തുവിട്ടത്. വെബ്സൈറ്റിൽ ഒയാസിസിന് നൽകിയ അനുമതിയുടെ മന്ത്രിസഭ രേഖ ലഭിക്കും. 16 ദിവസം മുമ്പ് വെബ്സൈറ്റിൽ ഉള്ളതാണ് ഇത്. ഇതാണ് രഹസ്യരേഖ എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചത് എന്നും മന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ എല്ലാ വാദങ്ങളും തെറ്റാണ് എന്ന് തെളിഞ്ഞു, ഒറ്റ കമ്പനി മാത്രം എങ്ങനെ ഇതറിഞ്ഞു എന്നതാണ് പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും പറയുന്നത്. 2022 – 23 ലെ മദ്യനയത്തിലെ ആമുഖത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.എന്നിട്ടാണ് പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നത്, എന്താണ് സർക്കാർ മറച്ചു വിട്ടിട്ടുള്ളത്.എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത് എന്നും അദ്ദേഹം ചോദിച്ചു. അന്ന് പ്രതിപക്ഷം ഇറക്കിയ പ്രസ്താവനയുണ്ട്.
പിന്നെ എങ്ങനെയാണ് ആരും അറിഞ്ഞില്ല എന്ന് പറയുക, സത്യസന്ധതയില്ലാതെയാണ് ഇവർ കാര്യങ്ങൾ പറയുന്നത് എന്നും മന്ത്രി പറഞ്ഞു.

2023 നവംബർ 30 നാണു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ ലഭിച്ചത്.10 ഘട്ട പരിശോധന നടത്തിയാണ് മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയത്. ഒരു ഘട്ടവും മറികടന്നിട്ടില്ല. മന്ത്രിക്ക് മുന്നിൽ ഫയൽ വന്നപ്പോൾ ജലം സംബന്ധിച്ചുള്ള കാര്യത്തിൽ പരിശോധന നടത്തി. അതിനു ശേഷം ആണ് അനുമതി നൽകിയത്.ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ല എന്നുള്ളത് ആവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതിൻ്റെ ആവശ്യം ഇല്ല എന്നും മന്ത്രി പറഞ്ഞു.

മാധ്യമൾക്കെതിരെയും രൂക്ഷമായ വിമർശനമാണ് മന്ത്രി ഇന്ന് തടത്തിയത്. പതിപക്ഷം ഉന്നയിക്കുന്ന സംസ്ഥാനത്ത് എല്ലാവരും അറിയണം, മറുപടി ആരും അറിയരുത് എന്നതാണ് ചില മാധ്യമങ്ങളുടെ രീതി ആണെന്നും ചില മാധ്യമങ്ങളുടെ സമീപനം ദർഭാഗ്യകരം എന്നും എം ബി രാജേഷ് പറഞ്ഞു. ഫെബ്രുവരി 17 ന് മഴവെള്ള സംഭരണി സന്ദർശിക്കാൻ മാധ്യമങ്ങളെ ക്ഷണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ചിറ്റൂരിലും എലപ്പുള്ളിയിലും മഴവെള്ള സംഭരണം നടക്കുമോ എന്നുള്ളത് അവിടെ എത്തി പരിശോധിക്കാം, ആർക്ക് വേണമെങ്കിലും വരാമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കുന്നു. മഹാരാഷ്ട്ര കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി സ്പിരിറ്റ് കേരളത്തിലേക്ക് എത്തുന്നത്. 4200 കോടിയാണ് ഇതിനായി ചെലവാക്കുന്നത്. 210 കോടി ജി എസ് ടി ഇനത്തിൽ മാത്രം സംസ്ഥാനത്തുണ്ടാകുന്നു കേരളത്തിന് പുറത്തുള്ള സ്പിരിറ്റ് നിർമ്മാണ കമ്പനികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയിട്ടുണ്ടോ എന്നത് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top