ഇഡി ചമഞ്ഞ് മൂന്നരക്കോടി കവര്‍ന്ന ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; കവര്‍ച്ച കര്‍ണാടക സ്പീക്കറുടെ ബന്ധു വീട്ടില്‍

കര്‍ണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടി വ്യവസായിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് റെയ്ഡ് നടത്തി പണം കവര്‍ന്ന ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീര്‍ ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയതത്. കര്‍ണാടകയില്‍ നടന്ന തട്ടിപ്പിലെ മുഖ്യസൂത്രധാരനായിരുന്നു ഷഫീര്‍.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാറാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ശനിയാഴ്ച കര്‍ണാടക പോലീസ് കേരളത്തിലെത്തി ഷഫീറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്സില്‍ നിന്നായിരുന്നു ് ഇയാളെ പിടികൂടിയത്. ഷഫീര്‍ ബാബു ഉള്‍പ്പടെ ആറുപേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.
ദക്ഷിണ കര്‍ണാടകയിലെ ഒരു വ്യവസായിയുടെ വീട്ടിലെത്തി വ്യാജ പരിശോധന നടത്തുകയായിരുന്നു. പിന്നാലെ മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പരിശോധന നടത്തി പോയതിനുശേഷമാണ് തട്ടിപ്പിനിരയായി എന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തിലാണ് ഷഫീറിനെ തിരിച്ചറിഞ്ഞത്. പിന്നാലെ ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാമ്പത്തിക തിരിമറിക്കേസില്‍ മുമ്പും ഉള്‍പ്പെട്ടയാളാണ് ഷഫീര്‍ ബാബു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here