എസ്ബിഐ, പിഎൻബി എന്നിവയുമായി ഇടപാടുകൾ പാടില്ല; ഉത്തരവിറക്കി കർണാടക സർക്കാർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ച് കർണാടക സർക്കാർ. എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങൾ ഉടൻ പിൻവലിക്കാനും ധനകാര്യ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.
പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും സമാനമായ നിർദേശം നൽകിയിട്ടുണ്ട്.
ബാങ്കുകളിൽ നിക്ഷേപിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ബാങ്കുകൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്ക് സർക്കാർ കടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here