കർണാടകയിൽ ഹിജാബ് ധരിക്കാൻ അനുമതി; ഇളവ് സർക്കാർ സർവീസ് പരീക്ഷകളിൽ, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ സർക്കാർ ഇളവ് നൽകി. സർക്കാർ സർവീസിലേക്കുള്ള കർണാടക അഡ്മിനിസ്‌ട്രേറ്റീവ് (കെഎഇ) പരീക്ഷകൾക്ക് ഹിജാബ് ധരിക്കാമെന്നാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം നീക്കുമെന്നത്.

കഴിഞ്ഞ ബിജെപി സർക്കാർ കൊണ്ട് വന്ന നിയമം ഘട്ടം ഘട്ടമായി നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.സി.സുധാകർ പറഞ്ഞു. ഹിജാബ് നിർമാണത്തിൽ ബിജെപി സർക്കാർ നിയമനിർമാണം നടത്തിയതിനാൽ പെട്ടന്ന് വിലക്ക് നീക്കാൻ കഴിയില്ല . ഇതിനായി ഭരണഘടനാപരമായ നടപടി ആവശ്യമാണ്. വിലക്ക് വ്യക്തി സ്വാതന്ത്രയത്തിന് എതിരാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ അഞ്ച് കോർപറേഷനുകളിലേക്കും രണ്ടു വാർഡുകളിലേക്കും നടക്കാനിരിക്കുന്ന പരീക്ഷകളിൽ ഉദ്യോഗാർഥികൾക്ക് ഹിജാബ് ധരിച്ച് എത്താം.

2022 ഫെബ്രുവരിയിലാണ് ഹിജാബും കാവി ഷാളും ഉൾപ്പെടെയുള്ള മത ചിഹ്നങ്ങൾ ധരിച്ച് സ്കൂളുകളിലും പിയു കോളേജുകളിലും എത്തുന്നത് വിലക്കിയത്. ഇതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ മാർച്ചിൽ ഹൈക്കോടതി വിശാലബെഞ്ചും ഈ ഉത്തരവ് ശരിവച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനക്കയക്കുമെന്നും പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നും റിപ്പാർട്ട് ഉണ്ടായിരുന്നു. ഇതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top