സ്‌കൂളുകള്‍ക്കും സര്‍വകലാശാലക്കും മഹര്‍ഷി വാല്മീകിയുടെ പേര്; ബിജെപി ഭരിക്കുന്ന സംസ്ഥാനത്തല്ല
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയിലെ മുഴുവന്‍ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടേയും പേര് മാറ്റി. മഹര്‍ഷി വാല്മീകിയുടെ പേരാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇനി മുതല്‍ മഹഷി വാല്മീകി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നാകും അറിയപ്പെടുക . മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റായ്ച്ചൂര്‍ സര്‍വകലാശാലയുടെ പേരും മാറ്റിയിട്ടുണ്ട്. വാല്മീകി സര്‍വകലാശാല എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. മഹര്‍ഷി വാല്‍മീകി ജയന്തിയോട് അനുബന്ധിച്ചാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണ്ണാടക നിയമസഭയായ വിധാന്‍ സൗധയ്ക്ക് മുന്നിലുള്ള വാല്മീകിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
രാമായണം എഴുതിയത് മഹര്‍ഷി വാല്മീകിയാണ് എന്നാണ് വിശ്വസിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here