ജയലളിതയുടെ സ്വത്ത് അനന്തരാവകാശികള്‍ക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സര്‍ക്കാരിന് കൈമാറണമെന്ന് കര്‍ണാടക ഹൈക്കോടതി
ജയലളിതയുടെ സ്വത്തിന് അനന്തരാവകാശികൾ കാത്തുകെട്ടി കിടക്കേണ്ടതില്ല. 800 കിലോ വെള്ളിയും 28 കിലോ സ്വർണം അടക്കമുള്ള കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നല്‍കേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചു.
സ്വര്‍ണം അടക്കമുള്ള സ്വത്തുക്കള്‍ തമിഴ്‌നാട് സർക്കാരിനു വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്വര്‍ണം വെള്ളിയും കൂടാതെ വജ്രാഭരണങ്ങൾ, 750 ചെരുപ്പുകൾ, 91 വാച്ചുകൾ പട്ടു സാരികൾ, 12 ഫ്രിഡ്ജ്, 44 എസി എന്നിവ പിടിച്ചെടുത്തിരുന്നു.
2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് റജിസ്റ്റർ ചെയ്തത്. സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നല്‍കിയത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. ജയലളിതക്ക് 100 കോടി രൂപ പിഴയും 4 വർഷം തടവും ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. വിധി വന്നത് 2014 സെപ്തംബർ 27 ന് ആണ്. എന്നാൽ 2015ൽ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here