മന്ത്രിമാരുടേയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ വന്‍വര്‍ദ്ധന; കര്‍ണാടക മോഡല്‍ നോക്കി മറ്റ് സര്‍ക്കാരുകള്‍

കര്‍ണാടകയില്‍ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കുത്തനെ കൂട്ടി. എംഎല്‍എമാരുടെ ശമ്പളത്തില്‍ രണ്ട് ലക്ഷം രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. അടിസ്ഥാന ശമ്പളം 40000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് ഇരട്ടിയാക്കി. ഇനി മുതല്‍ 80,000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. നിലവില്‍ അലവന്‍സുകളടക്കം മൂന്ന് ലക്ഷത്തോളം രൂപയാണ് എംഎല്‍എമാര്‍ക്ക് ലഭിക്കുന്നത്. അത് അഞ്ച് ലക്ഷം രൂപയായി ഉയരും.

മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി. മന്ത്രിമാരുടേത് 60000 രൂപയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമാക്കി. സ്പീക്കര്‍ക്കുമുണ്ട് അമ്പതിനായിരത്തിന്റെ വര്‍ദ്ധന. എന്നാല്‍ പ്രതിപക്ഷ നേതാവിനേയും സിദ്ധരാമയ്യ സര്‍ക്കാര്‍ മറന്നില്ല. 70000 രൂപയുടെ വര്‍ദ്ധനയാണ് പ്രതിപക്ഷ നേതാവിന് കൂട്ടിക്കൊടുത്തത്. ഇതോടെ ശമ്പള വര്‍ദ്ധനവിനെ എല്ലാവരും പിന്തുണയ്ക്കുന്ന സ്ഥിതിയാണ്.

സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ശമ്പള വര്‍ദ്ധന. സാമൂഹിക പദ്ധതികള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെ നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു എന്ന് പറയുമ്പോഴാണ് ഈ തീരുമാനവും വന്നിരിക്കുന്നത്. എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണ് ശമ്പള വര്‍ദ്ധനയെ ന്യായീകരിക്കാനായി ആഭ്യന്തരമന്ത്രി ജി പരമേശ്വര പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top