പോലീസ് ജീപ്പിൻ്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ആദ്യ പോസ്റ്റിംഗിനെത്തിയ യുവ ഐപിഎസ് ഓഫീസർ കൊല്ലപ്പെട്ടു
അടുത്തിടെ പരിശീലനം പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മധ്യപ്രദേശിൽ നിന്നുളള കർണാടക കേഡറിലെ 2023 ബാച്ച് ഐപിഎസ് ഓഫീസർ ഹർഷ് ബർദൻ (26) ആണ് മരിച്ചത്. ഹൊലേനരസിപൂരിൽ അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ടായി ചുമതലയേൽക്കാൻ പോകുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഹർഷൻ്റെ ആദ്യ പോസ്റ്റിംഗായിരുന്നു ഇത്. മൈസൂരിലെ കർണാടക പോലീസ് അക്കാദമിയിൽ അദ്ദേഹം നാലാഴ്ചത്തെ പരിശീലനവും പൂർത്തിയാക്കിയിരുന്നു.
ഹാസൻ-മൈസൂർ ഹൈവേയിലാണ് അപകടമുണ്ടായത്. യുവ ഐപിഎസ് ഓഫീസർ സഞ്ചരിച്ച പോലീസ് വാഹനത്തിൻ്റെ ടയർ അപ്രതീക്ഷിതമായി പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിസാര പരിക്കുകളുമായി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഹർഷിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: മൊബൈൽ ചാർജറില്‍ നിന്നും ഷോക്കേറ്റു; 22കാരിക്ക് ദാരുണാന്ത്യം
ഐപിഎസ് ഓഫീസറുടെ മരണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ എന്നിവര്‍ അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here