കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി മലയാളി ഡ്രൈവര്‍ അര്‍ജുന്‍; നാല് ദിവസമായി വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷന്‍ മണ്ണിനടിയില്‍

കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലാണ് മലയാളി ഡ്രൈവര്‍ അര്‍ജുനെ കുടുങ്ങിയത്. നാല് ദിവസമായി അര്‍ജുനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. നാല് ദിവസം മുമ്പാണ് ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ അപകടമുണ്ടായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലെ ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. നാല് ദിവസമായി ഇവിടെ തന്നെയാണ് ലോറിയുടെ ലൊക്കേഷന്‍. ഇന്നലെ രാത്രിവരെ ലോറിയുടെ എന്‍ജിന്‍ ഓണ്‍ ആണെന്നാണ് കമ്പനിയും അറിയിച്ചിരിക്കുന്നത്. അപകടം നടന്ന സമയത്ത് ഫോണ്‍ ഓഫ് ആയിരുന്നെങ്കിലും ഇന്ന് രാവിലെ ഫോണ്‍ ഓണ്‍ ആയിരുന്നു. ഇത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.

എത്രയും വേഗം രക്ഷാപ്രവര്‍ത്തനം നടത്തിയാല്‍ അര്‍ജുനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് കുടുംബം പറയുന്നത്. സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഇന്ന് തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന ഉറപ്പാണ് കര്‍ണാടക അധികൃതര്‍ നല്‍കുന്നത്. റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആണ് നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. കേന്ദ്രസേനയടക്കം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top