വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

വിവാഹത്തിനു തൊട്ടുപിന്നാലെ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി. കർണാടകയിലെ കോലാർ ജില്ലയിലാണ് നടുക്കുന്ന സംഭവം. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് 27 കാരനായ നവീൻ കുമാർ ഭാര്യ ലികിത ശ്രീയെ (18) അരിവാൾ കൊണ്ട് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ഓഗസ്റ്റ് ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതരായശേഷം ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. അവിടെ മുറിക്കുള്ളിൽവച്ച് ഇരുവരും തമ്മിൽ തർക്കമായി. തർക്കം മൂർച്ഛിച്ചതോടെ നവീൻ അരിവാൾ കൊണ്ട് ലികിതയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അരിവാൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശബ്ദം കേട്ട് എത്തിയ ബന്ധുക്കൾ വാതിൽ ചവിട്ടിത്തുറന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ലികിത മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് നിവിൻ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top