റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; 15ഓളം യുവതികളെ കണ്ടെത്തിയത് അബോധാവസ്ഥയില്‍

മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ 64 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ട്ടി നടന്നുകൊണ്ടിരിക്കെയാണ് ഇന്നു പുലര്‍ച്ചെ പോലീസ് കടന്നുകയറിയത്. 15ഓളം യുവതികള്‍ അബോധാവസ്ഥയിലായിരുന്നു.
മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് റെയ്ഡ് നടത്തിയത്. മദ്യവും സിഗരറ്റുകളും നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പലരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു
പാര്‍ട്ടിയിലുള്ളവര്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് അറിയിച്ചത്. ഫൊറന്‍സിക് സംഘം സ്ഥല പരിശോധനയും നടത്തുന്നുണ്ട്. റേവ് പാര്‍ട്ടിയില്‍ നിയമപരമായ നടപടികള്‍ പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here