എന്‍ഡിഎ പോസ്റ്ററില്‍ മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസും; ദേവെഗൗഡ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍;സിപിഎമ്മും ജെഡിഎസ് കേരള ഘടകവും വെട്ടില്‍

ബെംഗളൂരു: കര്‍ണാടക എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെയും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസിന്‍റെയും ചിത്രങ്ങള്‍. പോസ്റ്റര്‍ പുറത്തുവന്നതോടെ ജെഡിഎസ് ദേവെഗൗഡ ബന്ധം തുടരുന്നുവെന്നതിന് കൂടുതല്‍ തെളിവുകളായി. പോസ്റ്റര്‍ പുറത്തുവന്നതോടെ സിപിഎമ്മും വെട്ടിലായി. സിപിഎം-ബിജെപി ബന്ധം ഒത്തുകളിയെന്ന ആരോപണം സത്യമാണെന്നും തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്ന അവസരത്തിൽ ഈ പ്രതിസന്ധി മറികടക്കുക എളുപ്പമല്ല.

ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍.മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. സംഭവം രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.

കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിയിലാണ്. എന്നാല്‍ ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഘടകകക്ഷിയും. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേർന്നത്.

ഇത് വിവാദമായതോടെ മാതൃഘടകവുമായി ബന്ധം വിടര്‍ത്തി എന്നാണ് കേരള ജെഡിഎസ് ഘടകം അവകാശപ്പെട്ടത്. പക്ഷെ പോസ്റ്റര്‍ പുറത്തുവന്നതോടെ കേരള ഘടകത്തിന് പറഞ്ഞു നില്‍ക്കാന്‍ പ്രയാസമായ അവസ്ഥയാണ് വന്നുപെട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top