കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര? ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും

ഡൽഹി: കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുത്ത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് മൂന്നംഗ ബിജെപി സംഘം 5 എംഎൽഎമാരെ കണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയാണ് ആരോപണത്തിന്റെ കെട്ടഴിച്ചത്. കോൺഗ്രസ് സർക്കാരിനെ ഉലയ്ക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചിട്ടുണ്ട്.
അടുത്ത പരിഹാസ്യമായ നീക്കത്തിലാണു ബിജെപിയെന്ന് കുറ്റപ്പെടുത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രംഗത്തുണ്ട്. ജനവിധി അട്ടിമറിക്കുകയെന്ന പതിവുതന്ത്രമാണ് ബിജെപിയുടേതെന്നും അതു നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ ബിജെപി തള്ളിക്കളഞ്ഞിട്ടുണ്ട്. കോൺഗ്രസിലെ തന്നെ ചിലർ സർക്കാരിനെ അട്ടിമറിക്കുമെന്ന ആരോപണമാണ് ബിജെപി നേതാവ് അശ്വത്ഥനാരായണ ഉന്നയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here