ദേശീയ ബാലാവകാശ കമ്മീഷനെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്; അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതി

ബെംഗളൂരു: നഗരത്തിലെ അനാഥാലയത്തിലെ കുട്ടികൾ “മധ്യകാല താലിബാൻ ജീവിതം” നയിക്കുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ നടത്തിയ പ്രസ്താവനയ്ക്കെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്. ഈ മാസം 21ന് ദാരുല്‍ ഉലൂം സായിദീയ യതീംഖാന സെക്രട്ടറി അഷ്‌റഫ് ഖാന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

നവംബർ 20 ന്, കനൂംഗോ, എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ, താൻ ദാറുൽ ഉലൂം സായിദീയ യതീംഖാനയിൽ ഒരു അപ്രതീക്ഷിത പരിശോധന നടത്തിയതായി അവകാശപ്പെട്ടു, അതിൽ “നിരവധി ക്രമക്കേടുകൾ” വെളിപ്പെട്ടു. ഈ പോസ്റ്റിലെ വീഡിയോയ്ക്കെതിരെയാണ് പരാതി നല്‍കിയത്.

“ഏതാണ്ട് 200ലധികം അനാഥരായ കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിരിക്കുകയാണ്. 100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു മുറിയില്‍ എട്ട് കുട്ടികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ 40 കുട്ടികളെ അഞ്ച് മുറികളിലായും 16 പേരെ ഇടനാഴികളിലും വരാന്തയിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള 150 പേരെ പള്ളിയിലും അതിനോടു ചേര്‍ന്നുള്ള ഹാളിലുമായാണ് കുട്ടികള്‍ ഉറങ്ങുന്നത്. ഈ 200 പേര്‍ക്കും മദ്രസ്സ വിദ്യാഭ്യാസമല്ലാതെ സ്കൂളില്‍ വിടുന്നില്ല. ഇവര്‍ മധ്യകാല താലിബാൻ ജീവിത്തിനു സമാനമായ അവസ്ഥയില്‍ കഴിഞ്ഞുകൂടുന്നു” എന്നൊക്കെയായിരുന്നു പ്രിയങ്ക് കനൂംഗോയുടെ വീഡിയോയിലെ പരാമര്‍ശങ്ങള്‍. അനാഥാലയത്തിലെ കുട്ടികളുടെ ദയനീയ സ്ഥിതിയെപ്പറ്റി അന്വേഷിച്ച് കേസെടുക്കണമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

ബാലാവകാശ കമ്മീഷന്റെ ഈ നടപടി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും അസ്വസ്ഥതയും സൃഷ്ടിക്കുമെന്നും അത് തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് അഷറഫ് ഖാന്‍റെ പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top