ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 36 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ്

കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെി 36 മണിക്കൂറിനകം വീണ്ടെടുത്ത് പോലീസ്. ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തില്‍ എത്തിയ രണ്ട് യുവതികളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായത്.

തിങ്കളാഴ്ച ഉച്ചയോടെ അടിയന്തര ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മ കസ്തൂരിയുടെ അടുത്ത് നിന്നും കുഞ്ഞിനെ എടുത്തു കൊണ്ടു പോയത്. ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തിലായതിനാല്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ഏറെ നേരമായിട്ടും വിവരം ലഭിക്കാതെ ആയതോടെയാണ് രക്ഷിതാക്കള്‍ തിരക്കിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുഞ്ഞിനെ കടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

വിവരം അറിഞ്ഞതോടെ നാല് സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാട പോലീസ് അന്വേഷണം നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൈറൂണ്‍ എന്ന സ്ത്രീയുടെ വീട്ടില്‍ നിന്ന് പോലീസ് കുഞ്ഞിനെ കണ്ടെത്തി. 50000 രൂപ നല്‍കി ഉമേര, ഫാത്തിമ, നസ്‌റിന്‍ എന്നിവരില്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കൈറൂണ്‍ മൊഴി നല്‍കി. ഇതോടെ ഇവര്‍ മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പൊലീസ്.

പോലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തി അമ്മക്ക് കുഞ്ഞിനെ കൈമാറിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top