ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; ക​ണ്ടെ​ടു​ത്തത് ​അര്‍​ജു​ന്‍റെ മൃ​ത​ദേ​ഹം തന്നെ

കര്‍ണാടക ഷി​രൂ​രി​ല്‍ ഗം​ഗാ​വ​ലിയില്‍ നിന്നും ക​ണ്ടെ​ടു​ത്തത് ​അര്‍​ജു​ന്‍റെ മൃ​ത​ദേ​ഹ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം വ്യാഴാഴ്ചയാണ് പുഴയില്‍ നിന്നും പുറത്തെടുത്തത്. മൃ​ത​ദേ​ഹം ഉ​ട​ൻ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. അര്‍ജുന്റെ സ​ഹോ​ദ​ര​ന്‍റെ ഡി​എ​ന്‍​എ സാമ്പിളുമായാണ് ഒ​ത്തു​നോ​ക്കി​യ​ത്. മൃതദേഹം തിരിച്ചറിയാന്‍ ആകാത്തതിനാലാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

Also Read: അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും; ഡിഎന്‍എ ഫലത്തിനായി കാത്തിരിപ്പ് നീളുന്നു

മൃതദേഹം കോ​ഴി​ക്കോ​ട്ട് എ​ത്തി​ക്കുന്നത് കേരള സര്‍ക്കാരാണ്. ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ അകമ്പടിയോടെയാണ് കോ​ഴി​ക്കോ​ട്ട് എ​ത്തി​ക്കു​ക. മൂന്നാംഘട്ട തിരച്ചിലിലാണ് അര്‍ജുന്റെ മൃതദേഹവും ലോറിയും വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ച് പുഴയില്‍ മണ്ണുനീക്കി നടത്തിയ പരിശോധനയിലാണ് ലോറിയും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

Also Read: ഡിഎന്‍എ പരിശോധനക്ക് സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും; അര്‍ജുന്റെ മൃതദേഹം കേരള സര്‍ക്കാര്‍ കോഴിക്കോട് എത്തിക്കും

കാണാതായി 72–ാം നാള്‍ ആണ് മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയില്‍ ഉള്ളവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top