അര്‍ജുന്‍ ഓടിച്ച ലോറി ഷിരൂരില്‍ കണ്ടെത്തി; ക്യാബിനില്‍ ഒരു മൃതദേഹവും
കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവലി പുഴയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ക്യാബിനില്‍ ഒരു മൃതദേഹവുമുണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ക്യാബിനില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.
അര്‍ജുനെ കാണാതായിട്ട് 71 ദിവസം ആയിരിക്കെയാണ് ലോറിയുടെ ക്യാബിന്റെ ഭാഗം ലഭിച്ചത്. അര്‍ജുന്‍ ഓടിച്ച ലോറി തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അര്‍ജുന്റെ കുടുംബാംഗങ്ങള്‍ ഷിരൂരിലുണ്ട്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നത്. മൂന്നാംഘട്ട തിരച്ചിലിലാണ് ലോറി കണ്ടെത്താന്‍ കഴിഞ്ഞത്. മഴയും കനത്ത ഒഴുക്കും കാരണം പല തവണ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 16ന് രാവിലെയാണ് ഷിരൂരിൽ മലയിടിഞ്ഞ് വന്‍ അപകടം ഉണ്ടായത്. ദുരന്തത്തില്‍ 11 പേരെ കാണാതായിരുന്നു. ഇതിൽ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ ഉൾപ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here