ഡിഎന്‍എ പരിശോധനക്ക് സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും; അര്‍ജുന്റെ മൃതദേഹം കേരള സര്‍ക്കാര്‍ കോഴിക്കോട് എത്തിക്കും
കര്‍ണാടക ഷിരൂര്‍ ഗംഗാവലി പുഴയില്‍നിന്നും കണ്ടെടുത്ത അര്‍ജുന്‍റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. കുടുംബത്തിന്റെ ആവശ്യപ്രകാരം ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഫലം രണ്ടുദിവസത്തിന് ഉള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു.
മണ്ണിടിച്ചിലില്‍ ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ മൃതദേഹം മൂന്നാംഘട്ട തിരച്ചിലിലാണ് ഇന്നലെ ഗംഗാവലി പുഴയില്‍ നിന്നും കണ്ടെടുത്തത്. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിലായിരുന്നു മൃതദേഹം. മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്ന് ഇന്നലെ കുടുംബാംഗങ്ങളെ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചിട്ടുണ്ട്. കാര്‍വാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കാണ് മൃതദേഹം മാറ്റിയത്.
അർജുൻ ഓടിച്ചിരുന്ന ലോറി 72–ാം ദിവസമായ ഇന്നലെ ഉച്ചയ്ക്കാണ് കണ്ടെത്തിയത്. കരയിലേക്ക് കയറ്റിയിട്ടുണ്ട്.ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലിപ്പുഴയിൽ തിരച്ചിൽ നടക്കുകയായിരുന്നു. ജൂലൈ പതിനാറിനാണ് മണ്ണിടിച്ചിലിനെ തുടർന്ന് അർജുനെ കാണാതായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here