തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; വെള്ളം ഒഴുക്കി വിടുന്നു; കര്‍ണാടകയില്‍ അതീവജാഗ്രത

കർണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു വന്‍ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകി. ഡാം തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. റായിപുർ , കൊപ്പൽ, വിജയനഗര, ബെല്ലാരി തുടങ്ങിയ നാല് ജില്ലകളിൽ അധികൃതർ അതീവ ജാഗ്രത പുലർത്തുകയാണ്. മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്.
1953ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെ സംസ്ഥാനങ്ങള്‍ ഡാമിലെ ആശ്രയിക്കുന്നുണ്ട്. ഡാമിന്റെ 19–ാം ഗേറ്റിലാണ് തകരാര്‍ വന്നത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അപകടം സംഭവിക്കുന്നത്. കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here