കരുനാഗപ്പള്ളി ചേരിപ്പോരില്‍ നേതൃത്വം ഇടപെടുന്നു; നാളെ ഗോവിന്ദന് ജില്ലയിലെത്തും
കരുനാഗപ്പള്ളിയില്‍ സിപിഎം ചേരിപ്പോര് രൂക്ഷമായി തുടരവേ സംസ്ഥാന നേതൃത്വം ഇടപെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നാളെ ജില്ലയിലെത്തും. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും വിളിച്ചുചേര്‍ക്കും.
കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മേളനത്തില്‍ കടുത്ത ചേരിതിരിവും സംഘര്‍ഷവുമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തൻ നേതൃത്വം നൽകുന്ന പാനലിനു എതിരെയാണ് ഒരു വിഭാഗം തിരിഞ്ഞത്. സമ്മേളനത്തിൽ ഔദ്യോഗിക പാനലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനം നടക്കുന്ന ഹാളിനകത്ത് പൂട്ടിയിട്ടിരുന്നു. പ്രശ്നം കൈവിട്ടതോടെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും താറുമാറായി.
സംസ്ഥാന സമ്മേളനം കൊല്ലം ജില്ലയിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധാപൂര്‍വമുള്ള നടപടിയാകും വരുന്നത്. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടിക്കൊപ്പമുള്ള വിമത വിഭാഗവുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here