കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്‌ ഇഡിക്ക് മുന്നില്‍; പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടില്ലെന്ന് മൊഴി; പി.കെ.ഷാജനും ഹാജരായി

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടില്ലെന്ന് മൊഴി നല്‍കി. തിരഞ്ഞെടുപ്പ് ചുമതലകളില്‍ ആണെന്നും വോട്ടെടുപ്പിനു ശേഷം ഹാജരാകാമെന്ന് അറിയിച്ചെങ്കിലും ഇഡി നിലപാട് കടുപ്പിച്ചതോടെ ഹാജരാകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി.കെ.ഷാജനും ചോദ്യം ചെയ്യലിന് ഹാജരായി. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗമായിരുന്നു ഷാജന്‍.

കരുവന്നൂർ കള്ളപ്പണക്കേസില്‍ പാര്‍ട്ടിതല അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും വർഗീസ് ഇത് കൈമാറിയിരുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിക്ക് നേരത്തെ അറിയാമായിരുന്നെന്ന് ബിജു ഇഡിയോട് സമ്മതിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം അന്വേഷിച്ചിരുന്നെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയെന്നുമാണ് ബിജുവിന്റെ മൊഴി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top