നേതാക്കള്‍ക്ക് ഗുരുതര വീഴ്ച; പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ ഒറ്റരുത്; സിപിഎം നേതാക്കള്‍ക്ക് ഗോവിന്ദന്റെ താക്കീത്
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇഡിയ്ക്ക് ലഭിച്ചത് പാര്‍ട്ടിയില്‍ പുകയുന്നതിന്നിടെ തൃശൂരിലെ സിപിഎം നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ താക്കീത്.
മുതിർന്ന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരിനൊഴികെ മറ്റു ബാങ്കുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഗോവിന്ദൻ വിശദീകരണം തേടി.
എ.സി. മൊയ്തീനെതിരെ ഉണ്ടായ ഇ.ഡി അന്വേഷണം ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും. വിഭാഗീയത രൂക്ഷമാകുന്നതായും അച്ചടക്ക നടപടിക്കു പകരം ശാസന വേണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here