കരുവന്നൂര്‍ പ്രതികളെ കോടതിയും ഇഡിയുമറിയാതെ ജയില്‍ മാറ്റി; അരവിന്ദാക്ഷന്‍- ജില്‍സിനെ അയച്ചത് മറ്റ് പ്രതികളുള്ള ജില്ലാ ജയിലിലേക്ക്; വിശദീകരണം തേടി കോടതി

കൊച്ചി: കരുവന്നൂ‌ര്‍ കള്ളപ്പണമിടപാട് കേസിലെ പ്രതികളെ കോടതിയും ഇഡിയുമറിയാതെ ഒരേ ജയിലില്‍ പാര്‍പ്പിച്ചത് ദുരൂഹമാകുന്നു. കഴിഞ്ഞ ദിവസം റിമാന്‍ഡിലായ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരെയാണ് സബ് ജയിലില്‍ നിന്ന് ഇതേ കേസിലെ മറ്റ് രണ്ട് പ്രതികളുള്ള ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഗുരുതരവീഴ്ച വന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ സബ് ജയില്‍ സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടി.

കരുവന്നൂര്‍ കേസിലെ പ്രതികളെ ഒരേ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കോടതി നാല് പ്രതികളെ രണ്ട് ജയിലുകളിലേക്കാണ് അയച്ചത്. ആദ്യം അറസ്റ്റിലായ പി. സതീഷ്കുമാര്‍, പി.പി.കിരണ്‍ എന്നിവരെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്കാണ് അയച്ചത്. . പി.ആര്‍. അരവിന്ദാക്ഷനെയും ജില്‍സിനെയും കഴിഞ്ഞ മാസം 28ന് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്കും അയച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റി. സബ് ജയിലിലെ തടവുകാരുടെ എണ്ണമാണ് ജയില്‍ മാറ്റത്തിന് ചൂണ്ടിക്കാണിച്ചത്.

ജയില്‍മാറ്റത്തിന് ശേഷമാണ് കോടതിയെപോലും ജയില്‍ ഡിഐജി വിവരം രേഖാമൂലം അറിയിച്ചത്. ഇഡി ഉദ്യോഗസ്ഥര്‍ വിവരം അറിയുന്നത് ഇന്ന് കോടതിയില്‍ എത്തിയപ്പോഴും. പ്രതികളെ ജില്ലയിലെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന ഒന്നാംപ്രതി സതീഷ്കുമാര്‍, രണ്ടാംപ്രതി കിരണ്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി ഈ മാസം പതിനേഴ് വരെ നീട്ടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top