സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും; വിവരങ്ങള്‍ നല്‍കിയാല്‍ രഹസ്യ അക്കൗണ്ടുകള്‍ മരവിപ്പിക്കും; സിപിഎമ്മിന് തലവേദനയായി ചോദ്യം ചെയ്യല്‍
കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം.
ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിന്റെ പേരിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സിപിഎമ്മിന്‍റെ തൃശ്ശൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍, അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന വിവരത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണിത്.
സിപിഎമ്മിനെ സംബന്ധിച്ച് കുരുക്കാണ് സ്വത്ത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുള്ള നിര്‍ദേശം. സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ വെളിയില്‍ വരും. അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ രഹസ്യ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിക്കും. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ട്ടിക്ക് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. അക്കൗണ്ട് മരവിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരു കോടി രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here