കരുവന്നൂർ ബാങ്ക് തട്ടിപ്പ് : പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം
November 7, 2023 6:14 AM
കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം. വായ്പാ തട്ടിപ്പ് കേസില്‍ 350 കോടി രൂപയുടെ നഷ്ടം കരുവന്നൂർ ബാങ്കിൽ സംഭവിച്ചതായാണ് ഇഡിയുടെ പ്രാഥമിക നിഗമനം.
184 കോടി രൂപയോളം മുതലിനത്തിൽ നഷ്ടപ്പെട്ടതാണ്. 39 പ്രതികളുടെ 88.45 കോടി രൂപയുടെ സ്വത്തുവകകൾ മാത്രമാണ് ഇതുവരെ ഇഡി കണ്ടുകെട്ടിയത്.
പ്രതികളുടെ പേരിലുള്ള വസ്തുവകകൾ കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്. പ്രതികളുമായി അടുപ്പം പുലർത്തുന്ന ചിലരുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും മരവിപ്പിച്ചിട്ടുണ്ടെങ്കിലും കേസിൽ പ്രതികളല്ലാത്തതിനാൽ കണ്ടുകെട്ടിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here