ഒരുകോടി തിരിച്ചടച്ച് തടിയൂരാൻ സിപിഎം ശ്രമം; തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി ബാങ്കിലെത്തി; നിരീക്ഷണവുമായി ആദായ നികുതി വകുപ്പ്

തൃശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം നീക്കം. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്കിലെത്തി ചര്‍ച്ച നടത്തുകയാണ്. പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സിപിഎമ്മിന് നിയമോപദേശം ലഭിച്ചതായി സൂചന. ബാങ്ക് അധികൃതർ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

സിപി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടിൽ 4.80 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ മാസം അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചു. ബാങ്കിൽ നടന്ന റെയ്ഡിനെത്തുടർന്ന് സിപിഎമ്മിൻ്റെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഈ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് വൻതോതിൽ പാർട്ടി പണം പിൻവലിച്ചതിനെ തുടര്‍ന്നാണ് ഇൻകം ടാക്സ് വകുപ്പ് റെയ്ഡ് നടത്തിയത്. സിപിഎം സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ഈ തുക പിൻവലിച്ചതായി രേഖപ്പെടുത്തിയിരുന്നില്ല.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അനധികൃത പണമിടപാട് സംബന്ധിച്ച അന്വേഷണത്തിൽ സിപിഎമ്മിൻ്റെ വിവിധ ഏരിയാ കമ്മിറ്റികൾ നടത്തുന്ന 25ഓളം ബാങ്ക് അക്കൗണ്ടുകളിൽ കണക്കിൽ പെടാത്ത ഇടപാടുകൾ നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പല ക്രമക്കേടുകളും കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top