കരുവന്നൂര്‍: അരവിന്ദാക്ഷനേയും ജിന്‍സിനേയും അടിയന്തിരമായി ജയില്‍ മാറ്റണമെന്ന് കോടതി; നടപടി ഇഡി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

കൊച്ചി: കരുവന്നൂരിലെ കള്ളപ്പണക്കേസ് പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനേയും ജിന്‍സിനേയും ജില്ലാ ജയിലില്‍ നിന്നും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ ഉത്തരവ്. ഈ കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് അരവിന്ദാക്ഷനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇ.ഡി. ആരോപിച്ചിരുന്നു. ഇരുവരെയും ജയില്‍ മാറ്റിയ കാര്യം കോടതിയില്‍ എത്തിയ ശേഷമാണ് ഇഡി ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. ജയില്‍ മാറ്റണമെന്ന ഇ ഡിയുടെ ആവശ്യം എറണാകുളം പിഎംഎല്‍എ കോടതി അംഗീകരിക്കുകയായിരുന്നു.

കോടതിയേയോ ഇ.ഡി.യെയോ അറിയിക്കാതെയാണ് കഴിഞ്ഞ ഇരുപത്തിയൊമ്പതാം തീയതി ജയില്‍ വകുപ്പ് പ്രതികളുടെ ജയില്‍മാറ്റം നടത്തിയത്. ജയില്‍ ഡിഐജി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജയില്‍ മാറ്റിയത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

സതീഷ്‌ കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് അരവിന്ദാക്ഷനെ മാറ്റിയ ജയില്‍ സൂപ്രണ്ടിനെതിരേ ഇ.ഡി. പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. അരവിന്ദാക്ഷനെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യാനിരിക്കുകയാണ്‌. ഇതിനിടെ സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരില്‍ കാണാന്‍ അവസരമൊരുങ്ങിയാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ഇ.ഡി. സംശയിച്ചിരുന്നു. സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരില്‍ കാണാന്‍ അവസരമൊരുക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നും ഇ.ഡി. ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top