കരുവന്നൂർ കേസില്‍ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി; ഹാജരാകുന്നത് തിങ്കളാഴ്ച; ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്ന് വര്‍ഗീസ്‌

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ കേസില്‍ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തിങ്കളാഴ്ച ഹാജരാകും. ചോദ്യം ചെയ്യാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അസൗകര്യം അറിയിച്ചിരുന്നു. കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

“ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നേരിടുമെന്നും വര്‍ഗീസ്‌ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കണം എന്നാണ് മുന്‍പേയുള്ള നിര്‍ദേശം. അതിനാല്‍ തിങ്കളാഴ്ച ഹാജരാകും.” – വര്‍ഗീസ്‌ പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡിയുടെ കണ്ടെത്തിയിരുന്നു. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നാണ് ഇഡിയുടെ ആരോപണം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഈ രഹസ്യ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിക്കും.

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ട് ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഒരു കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. തൃശൂരില്‍ പാര്‍ട്ടിയുടെ സ്വത്തുവകകളുടെ വിവരങ്ങള്‍ നല്‍കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നല്‍കിയാല്‍ സ്വത്ത് വിവരങ്ങള്‍ പരസ്യമാകുമെന്ന ഭീഷണിയും സിപിഎമ്മിനെ തുറിച്ച് നോക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top