കരുവന്നൂർ തട്ടിപ്പ്: എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ എകെജി സെന്ററിൽ അടിയന്തര യോഗം
തിരുവനതപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രശ്ന പരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ എകെജി സെന്ററിൽ അടിയന്തര യോഗം. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർച്ചയായി പുറത്തുവരികയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിപിഎം അടിയന്തരമായി യോഗം വിളിച്ചതെന്നാണ് സൂചന.
സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ.കണ്ണനെ ഇന്നലെയും ഇ ഡി ചോദ്യംചെയ്തിരുന്നു. മുൻ മന്ത്രി എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടും നേരത്തെ കണ്ടു കെട്ടിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഇഡി ഉന്നംവക്കുന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. സഹകരണ മേഖലയിൽ നടക്കുന്ന ക്രമക്കേടിൽ പാർട്ടിക്കുള്ളിൽ എതിർപ്പുകളുമുണ്ട്.
പണം നഷ്ടപ്പെട്ടവർക്ക് കേരളബാങ്കിൽ നിന്ന് തുക നൽകി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നതായി വിവരമുണ്ട്. ഇതിനിടയിലാണ് അടിയന്തരമായി യോഗം ചേർന്നിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here