കാക്കി മാറ്റി പോലീസുകാര്‍ വയലില്‍ ഇറങ്ങി ഞാറുനട്ടു; ഞാറ്റുവേല പാട്ട് അകമ്പടി
പോലീസുകാർ കാക്കി മാറ്റി കർഷകർക്കൊപ്പം വയലില്‍ ഇറങ്ങി ഞാറുനട്ടു. കാസര്‍കോട് ചെറുവത്തൂരിലാണ് പോലീസുകാര്‍ പാടത്തിറങ്ങിയത്. ഞാറ്റുവേല പാട്ടുപാടിയായിരുന്നു ഞാറുനടല്‍.
ജൂലായ് 10-ന് കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ ജില്ലാസമ്മേളനത്തിന് മുന്നോടിയായിട്ടാണ് കർഷകർക്കൊപ്പം ഒരുദിനം ‘ഞാറ്റുവേല’സംഘടിപ്പിച്ചത്. രവീന്ദ്രൻ കൊടക്കാട് നിലമൊരുക്കി നൽകി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.
സിവിൽ പോലീസ് ഓഫീസറും കർഷകനുമായ ഹരീഷ് കോളംകുളം, ദിലീഷ് പള്ളിക്കൽ, സംഘാടകസമിതി ചെയർമാർ കെ.വി.രാജേഷ്, ടി.സുജിത്ത് എന്നിവർ നേതൃത്വം നൽകി. പോലീസുകാർക്കൊപ്പം കർഷകരും കുടുംബശ്രീപ്രവർത്തകരും പാടത്തിറങ്ങി. നെൽക്കൃഷി പരിപാലിച്ച് വിളവെടുത്തശേഷം നിർധനകുടുംബങ്ങൾക്ക് വിതരണം ചെയ്യാനാണ് സംഘാടകസമിതി തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here