തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയ നേതാക്കളെ വെറുതെ വിടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; ഡിസിസി ഓഫീസിലെ പ്രസംഗം പുറത്തായി; വിവാദം

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് നേതാക്കള്‍ മുക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചത്.

“മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ആവശ്യമുള്ള പണം നല്‍കിയിരുന്നു. എന്നാല്‍ ബൂത്തില്‍ നല്‍കേണ്ട പണം ചിലര്‍ വിദ്വാന്‍മാര്‍ തട്ടിയെടുത്തു. ബ്ലോക്കില്‍ ആവശ്യമായ പണവും യുഡിഎഫിന് ആവശ്യമായ പണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ബൂത്തില്‍ പണം എത്തിയില്ല. ഒരു രൂപ പോലും എടുത്തുമാറ്റാന്‍ സമ്മതിക്കില്ല. ഡിസിസി പ്രസിഡന്റിന് എല്ലാ കാര്യങ്ങളും അറിയാം.” – ഉണ്ണിത്താന്‍ പറഞ്ഞു.

മൊബൈല്‍ ഫോണില്‍ ഈ ദൃശ്യങ്ങള്‍ ഷൂട്ട്‌ ചെയ്യുന്നത് തടയാനും പ്രസംഗത്തിനിടെ ഉണ്ണിത്താന്‍ ശ്രമിക്കുന്നുണ്ട്. കാസര്‍കോട് ഡിസിസി ഓഫീസിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

കാസര്‍കോട് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഉണ്ണിത്താന്റെ പ്രസംഗത്തോടെ പുറത്തെത്തുകയാണ്. ഉണ്ണിത്താനും കാസര്‍കോട്ടെ മുതിര്‍ന്ന നേതാവായ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുകയാണ്. പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ കെപിസിസി നിയോഗിച്ചിരിക്കെയാണ് ഉണ്ണിത്താന്റെ പ്രസംഗം പുറത്തെത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top