കാസര്‍കോട് വെടിക്കെട്ടപകടത്തില്‍ മരണം അഞ്ചായി; മംഗലാപുരത്ത് ചികിത്സയിലിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടത്തില്‍ മരണം അഞ്ചായി. ഇന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്താണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. കിണാവൂര്‍ സ്വദേശിയാണ് രജിത്ത്. ഇരുപത്തിയെട്ടു വയസായിരുന്നു.

ചുമട്ടുതൊഴിലാളിയായ ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവര്‍ കെ.ബിജു (37), ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ ഷിബിന്‍രാജ് (19) ചോയ്യങ്കോട് ബസാറിലെ ഓട്ടോഡ്രൈവര്‍ കിണാവൂര്‍ റോഡിലെ സി.സന്ദീപ് (38) എന്നിവരാണ് വെടിക്കെട്ടപകടത്തില്‍ ഇതുവരെ മരണത്തിന് കീഴടങ്ങിയവര്‍.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചത്. 154 പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു. യാതൊരു അനുമതിയും വാങ്ങാതെയാണ് കേഷ്ത്ര ഭാരവാഹികള്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ കേസില്‍ ഭാരവാഹികള്‍ റിമാന്റിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top