പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; രണ്ട് കുട്ടികളെ തിരയുന്നു
December 28, 2024 4:00 PM
കാസര്‍കോട് ഇരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഒപ്പമുള്ള രണ്ട് കുട്ടികളെ കാണാതായി. മറ്റു രണ്ട് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സിദ്ദിഖിന്റെ മകന്‍ റിയാസ് (17) ആണ് മരിച്ചത്. യാസീന്‍ (13), സമദ് (13) എന്നീ കുട്ടികളെയാണ് തിരയുന്നത്.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരുമാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. നല്ല ആഴവും അടിയൊഴുക്കും ഉള്ള സ്ഥലത്താണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയത്. നീന്താന്‍ അറിയാത്ത കുട്ടികളാണ് പുഴയില്‍ ഇറങ്ങിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് സ്കൂബാ സംഘത്തെ കൂടി സ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here