മോദിക്ക് മുന്നറിയിപ്പുമായി വിദേശകാര്യ വിദഗ്ധർ; കച്ചത്തീവ് ദ്വീപ് വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് സെൽഫ് ഗോളാകും

ഡൽഹി: തമിഴ്നാട്ടിൽ കച്ചത്തീവ് ദീപ് വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്നറിയിപ്പുമായി വിദേശകാര്യ വിദഗ്ധർ. തിരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ഈ പ്രചരണം സെൽഫ് ഗോളാകുമെന്ന മുന്നറിയിപ്പാണ് മുൻ വിദേശകാര്യ സെക്രട്ടറിമാർ അടക്കം നൽകുന്നത്. ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയം അനാവശ്യമായി ഉപയോഗിക്കരുതെന്നും ഇവർ അറിയിച്ചിട്ടുണ്ട്. സർക്കാരുകൾ മാറുമ്പോൾ നിലപാട് മാറുന്നത് രാജ്യത്തിൻറെ വിശ്വാസ്യത ഇടിക്കുന്ന നടപടിയാകും. ഇത് അതീവ ഗൗരവമായി എടുക്കണമെന്നും മുൻ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കർ മേനോൻ, നിരുപമ റാവു, അശോക് കാന്ത് എന്നിവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നടന്ന പ്രചരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കച്ചത്തീവ് വിഷയം ഉന്നയിച്ചത്. 1974 ൽ കച്ചത്തീവിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി വിദേശകാര്യ സെക്രട്ടറിയെ അറിയിച്ച റിപ്പോർട്ടാണ് ബിജെപി ആയുധമാക്കുന്നത്. 74 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിർത്തി നിർണയ കരാർ ഒപ്പിടുന്നതും ദ്വീപ് ശ്രീലങ്കയുടെ ഭാഗമാകുന്നതും . ഇതു ഉന്നയിച്ചാണ് ഡിഎംകെയും കോൺഗ്രസിനെയും വിശ്വസിക്കാൻ കൊള്ളില്ല എന്നും മോദി വിമർശിക്കുന്നത്.

സംസ്ഥാനത്തെ 13 ജില്ലകളിലെ നിർണ്ണായകമായ മത്സ്യത്തൊഴിലാളി വോട്ടുകൾ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രചരണം. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിക്കുന്നതിന് ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നത് പതിവ് സംഭവമാണ്. വൈകാരികമായ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ജനരോഷവും നിലവിലുണ്ട്. കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് കൊണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത് എന്ന് സ്ഥാപിച്ച് ഇത് ലഘൂകരിക്കാനാണ് ബിജെപി ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top