വേണുഗോപാലിന്റെയും ചിത്രയുടെയും ശബ്ദത്തില്‍ ‘കാതലി’ലെ ആദ്യ ഗാനം എത്തി

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍: ദി കോര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ജി. വേണുഗോപാലും കെ.എസ് ചിത്രയും ചേര്‍ന്ന് ആലപിച്ച ‘എന്നും എന്‍ കാവല്‍’ എന്നു തുടങ്ങുന്ന മെലഡി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മാത്യൂസ് പുളിക്കന്‍ ആണ്. നവംബര്‍ 23ന് ചിത്രം തിയറ്ററുകളില്‍ എത്തും.

മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. 2000-ത്തില്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടാണ് ജ്യോതികയുടെ ആദ്യ മലയാള ചിത്രം. 2009-ല്‍ ജയറാം നായകനായ സീതാകല്യാണത്തില്‍ ജ്യോതികയായിരുന്നു നായിക. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top