മമ്മൂട്ടിയുടെ കാതൽ നവംബർ 23ന് തീയേറ്ററുകളിൽ; ജ്യോതികയുടെ മൂന്നാം മലയാള ചിത്രം
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ ചിത്രീകരണം പൂർത്തിയായിട്ട് ഒരു കൊല്ലം കഴിഞ്ഞു. എന്നിട്ടും എന്തേ റിലീസ് പ്രഖ്യാപിക്കാൻ ഇത്ര താമസം എന്ന ചോദ്യം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ ചർച്ചകൾക്ക് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് തിയതി അറിയിച്ചിരിക്കുകയാണ്. നവംബർ 23ന് ചിത്രം തീയേറ്ററുകളിൽ എത്തും. സംവിധായകൻ ജിയോ ബേബി ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.
ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2000-ൽ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടാണ് ആദ്യ മലയാള ചിത്രം. പിന്നീട് 2009-ൽ ജയറാം നായകനായ സീതാകല്യാണത്തിൽ ജ്യോതികയായിരുന്നു നായിക. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here